ഇസ്രയേല്‍ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ ജോണ്‍ ബ്രിട്ടോയുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിച്ചു

ഇസ്രയേല്‍ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ ജോണ്‍ ബ്രിട്ടോയുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിച്ചു

ടെല്‍ അവീവ്: ശക്തികുളങ്ങര ഇടവകയിലുള്ള ഇസ്രയേല്‍ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ ജോണ്‍ ബ്രിട്ടോയുടെ ഓര്‍മ തിരുന്നാള്‍ ടെല്‍ അവിവില്‍ ആദ്യമായി നടത്തപ്പെട്ടു. ടെല്‍ അവീവിലെ ഔവര്‍ ലേഡി വുമണ്‍ ഓഫ് വലോര്‍ ചര്‍ച്ചില്‍(Ourlady woman of valor church Tel Aviv) ഫെബ്രുവരി എട്ടിന് നടന്ന തിരുനാള്‍ ദിനത്തിലെ ദിവ്യ ബലിക്ക് ഫാ. പ്രദീപ് കള്ളിയാത്ത് ഒ.എഫ്.എം ( priest inchagre malayalam communtiy Tel Aviv ) നേതൃത്വം നല്‍കി. ഫാ. ലിയോണല്‍, ഫാ. സനീഷ് , ഫാ. ആല്‍ബര്‍ട്ട്, ഫാ. ടിനു, ഫാ. ജോര്‍ജ്,r ഫാ. ബെന്‍സണ്‍ എന്നിവര്‍ സഹ കര്‍മ്മികരായിരുന്നു.

ഫാ. സനീഷ് തന്റെ സന്ദേശത്തില്‍ വിശുദ്ധ ജോണ്‍ ബ്രിട്ടോയുടെ ജീവ ചരിത്രം വളരെ ലളിതമായി വിവരിച്ചു. ഫാ. ലിയോണല്‍ പ്രദക്ഷീണത്തിന് നേതൃത്വം നല്‍കി. 400 ല്‍ പരം വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്തു. ശേഷം നൊവേനയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.