സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ സ്ത്രീ മരിച്ചു

 സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ സ്ത്രീ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആറോടെ ടി.ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് സംഭവം. ഈ പ്രദേശത്തുള്ളവര്‍ വെള്ളം എടുക്കുന്നത് വനമേഖലയോട് ചേര്‍ന്നുള്ള ജലസ്രോതസില്‍ നിന്നാണ്. അത്തരത്തില്‍ വെള്ളം എടുക്കാന്‍ പോയപ്പോഴാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇതുവരെ കാട്ടാന കൃഷി നശിപ്പിക്കുകയോ ആളുകളെ ആക്രമിക്കുകയോ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. അമ്മയെ കാണാതായതോടെ മകന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കാട്ടാന ആക്രമിച്ച കാര്യം അറിഞ്ഞത്. സംഭവം അറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. സോഫിയയുടെ മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.