ഡൽഹി മുഖ്യമന്ത്രി ആര് ? ബിജെപിയിൽ അനിശ്ചിതത്വം തുടരുന്നു; സത്യപ്രതിജ്ഞ 19 നോ 20നോ നടക്കുമെന്ന് ബിജെപി നേതാവ്

ഡൽഹി മുഖ്യമന്ത്രി ആര് ? ബിജെപിയിൽ അനിശ്ചിതത്വം തുടരുന്നു; സത്യപ്രതിജ്ഞ 19 നോ 20നോ നടക്കുമെന്ന് ബിജെപി നേതാവ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഡൽഹി മുഖ്യമന്ത്രി ആരെന്നതിൽ അനിശിചിതത്വം തുടരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നിർണായക യോഗം ചേരുന്നുണ്ട്.

ന്യൂഡൽഹി സീറ്റിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമയുടേതാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്ന് കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്ന്. വെസ്റ്റ് ഡൽഹിയിൽ നിന്ന് രണ്ട് തവണ എംപിയായ അദേഹം മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്.

പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു.

അതേസമയം ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 19നോ 20നോ ഉണ്ടാകുമെന്ന് രജൗരി ഗാർഡൻ എംഎൽഎ മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. ശുദ്ധമായ കുടിവെള്ള വിതരണം, മെച്ചപ്പെട്ട പൗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായിരിക്കും പുതിയ സർക്കാർ മുൻഗണന നൽകുകയെന്നും എംഎൽഎ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.