തിരുവനന്തപുരം: പൊലീസുകാരുടെ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയടച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പൊലീസ് ഡയറക്ടര്‍ ജനറല്‍.
പിഴയടക്കാന്‍ വൈകുന്നതിലെ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പിഴയടച്ച് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് എഡിജിപി രണ്ട് മാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ് ആരും പാലിക്കാത്ത സാഹചര്യത്തിലാണിത്.
പൊലീസ് ആസ്ഥാനത്തും നിയമലംഘകര്‍ കുറവല്ലെന്നാണ് റിപ്പോര്‍ട്ട്. 42 പേര്‍ നിയമ ലംഘനം നടത്തി. 32 പേര്‍ പിഴയടച്ചു. ബാക്കിയുള്ളവ പിഴ അടയക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ പ്രകാരം പൊലിസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി.
പൊലിസ് ആസ്ഥാനത്തെത്തിയ പെറ്റികളെല്ലാം കൂട്ടത്തോടെ പിഴയടക്കാനായി ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു. ആരോണോ നിയമലംഘനം നടത്തിയത് അവരെ കൊണ്ട് പിഴയടിപ്പിച്ച് വിവരം പത്ത് ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ പൊലീസ് ആസ്ഥാന എഡിജിപി എസ്. ശ്രീജിത്ത് കഴിഞ്ഞ വര്‍ഷം നവംബര്‍ 21 നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്തയച്ചത്.
രണ്ട് മാസം കഴിഞ്ഞിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് കാരണം കാണിക്കല്‍ നോടീസ് നല്‍കിയത്. പിഴയുടെ കൃത്യമായ എണ്ണമോ എത്ര പേര്‍ പിഴയച്ചുവെന്ന കൃത്യമായ കണക്കോ പൊലീസ് ആസ്ഥാനത്തില്ല. ഈ കണക്കിന് വേണ്ടിയാണ് ഓരോ ജില്ലകളില്‍ നിന്നും പ്രത്യേക ഫോര്‍മാറ്റില്‍ കണക്ക് ചോദിച്ചത്.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിതച്ചതോടെ ചിലര്‍ മറുപടി നല്‍കി തുടങ്ങി. 263 പെറ്റിയില്‍ 68 പേര്‍ പിഴ അടച്ചുവെന്നും അടയക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുന്നുവെന്നാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ മറുപടി. മറ്റ് പല ജില്ലകളിലെയും പൊലീസ് അധികാരികള്‍ക്ക് ഇപ്പോഴും മൗനമാണ്.
പോക്കറ്റില്‍ നിന്നെടുത്ത് പിഴയടക്കില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. പിഴയടച്ചില്ലെങ്കില്‍ പൊലീസ് വാഹനങ്ങള്‍ ബ്ലാക് ലിസ്റ്റിലേക്ക് നീങ്ങും. ഇങ്ങനെ പൊലീസ് വാഹനങ്ങള്‍ കൂട്ടതോടെ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്ന നാണക്കേട് ഒഴിവാക്കാനായി, പിഴ കൃത്യമായി അടയ്ക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്ത്യശാസനം നല്‍കാനൊരുങ്ങുകയാണ് ഡിജിപി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.