ദേവികുളം: മൂന്നാറില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെ മുന്നറിയിപ്പ് സംവിധാനം നവീകരിക്കാനുള്ള ശ്രമങ്ങളുമായി വനംവകുപ്പ്. എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നവീകരണം. റോഡുകളില്‍ തത്സമയ മുന്നറിയിപ്പുകള്‍ നല്‍കുന്ന ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കും.
മൂന്നാറില്‍ നിലവില്‍ കാട്ടാനയുടെ സാന്നിധ്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി എലിഫന്റ് ഏര്‍ലി മോണിങ് വാണിങ് സിസ്റ്റമുണ്ട്. സെര്‍വറില്‍ ഫീഡ് ചെയ്ത ഫോണ്‍ നമ്പറുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം രാവിലെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. മാത്രമല്ല രാവിലെ മാത്രം ലോക്കേഷന്‍ ലഭിക്കുന്നതിനാല്‍ പിന്നീട് ആനയുടെ സഞ്ചാരദിശ മാറുന്നത് അറിയാന്‍ മാര്‍ഗവുമില്ല.
പ്രദേശവാസികളെ കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന പ്രദേശമായതിനാല്‍ തന്നെ എല്ലാവരിലും കൃത്യമായി മുന്നറിയിപ്പ് മെസേജുകള്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. 2015 ല്‍ ആരംഭിച്ച സിഗ്‌നല്‍ സംവിധാനവും പരിപാലനമില്ലാതെ നശിച്ചുപോയി.
പ്രശ്‌നങ്ങളെല്ലാം പരിശോധിച്ച് ഫലപ്രദമായ ഒരു പ്രശ്‌ന പരിഹാരത്തിനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. എഐ ക്യാമറകള്‍ ഉപയോഗിച്ച് കാട്ടനയുടെ സാന്നിധ്യം നിരീക്ഷിക്കാനും അതുപോലെ റോഡുകളില്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുക്കൊണ്ടും എവിടെയാണ് കാട്ടനയുടെ സാന്നിധ്യമുള്ളതെന്ന് യാത്രക്കാരെ കൃത്യമായി അറിയിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.