• Sun Mar 30 2025

പി.എസ് സഞ്ജീവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി; എം. ശിവപ്രസാദ് പ്രസിഡന്റ്

 പി.എസ് സഞ്ജീവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി;  എം. ശിവപ്രസാദ്  പ്രസിഡന്റ്

തിരുവനന്തപുരം: പി.എസ് സഞ്ജീവിനെ എസ്എഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി.എസ് സഞ്ജീവ്. പി.എം ആര്‍ഷോ സ്ഥാനം ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെക്രട്ടറി സ്ഥാനത്തേക്ക് കെ. അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ പി.എസ് സഞ്ജീവിനെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. അനുശ്രീയും ഒഴിഞ്ഞു.

എം. ശിവപ്രസാദ് ആണ് സംസ്ഥാന പ്രസിഡന്റ്. ശിവപ്രസാദ് എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.