കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് പി.സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യം തീരുമാനിക്കും.
വൈദ്യപരിശോധനയില്‍ ഇസിജി വേരിയേഷന്‍ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ അദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണ്.
ഇന്നലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി ജോര്‍ജിനെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴാണ് ഇസിജിയില്‍ വേരിയേഷന്‍ കണ്ടെത്തിയത്.
മുന്‍പ് നടത്തിയ വിദ്വേഷ പരമാര്‍ശങ്ങള്‍ അടക്കം ചൂണ്ടികാട്ടിയാണ് പി.സി ജോര്‍ജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കോടതിയില്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാല്‍ കോടതി മുന്‍കാല വിദ്വേഷ പരാമര്‍ശങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് തീരുമാനിച്ചു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആറ് വരെ പി.സി ജോര്‍ജിനെ ഈരാറ്റുപേട്ട പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.