കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം നല്‍കും: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം നല്‍കും: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് ക്രെഡിറ്റാകും. സര്‍ക്കാര്‍ സഹായവും തുടരുമെന്ന് അദേഹം വ്യക്തമാക്കി.

എസ്ബിഐയില്‍ നിന്നും 100 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കും. ഇത് പിന്നീട് തിരിച്ചയ്ടക്കും. ഈ രീതിയില്‍ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കാനാവും. പെന്‍ഷനും കൃത്യം കൊടുക്കും. വരുമാനത്തിന്റെ അഞ്ച് ശതമാനം പെന്‍ഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് തുകയും കൃത്യമാക്കി കൊണ്ടുവരികയാണ്. കെഎസ്ആര്‍ടിസിക്ക് ഇനി എസ്ബിഐയില്‍ മാത്രമായിരിക്കും അക്കൗണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഗജരാജ് ബസ് എറണാകുളത്തേക്ക് മാറ്റിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബസുകള്‍ എംസി റോഡ് വഴി സര്‍വീസ് നടത്തുന്നത് ആലോചിക്കാമെന്ന് അദേഹം അറിയിച്ചു. ദേശീയപാതാ നിര്‍മാണം വില്ലനായതോടെയാണ് തിരുവനന്തപുരത്ത് നിന്ന് ബംഗളുരൂ സര്‍വീസ് നടത്തി വന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ് ബസുകള്‍ എറണാകുളത്തേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.