18 വര്‍ഷം ഒളിവില്‍; ഒടുവില്‍ ഹിസ്ബുള്‍ ഭീകരന്‍ യുപി എടിഎസിന്റെ പിടിയില്‍

18 വര്‍ഷം ഒളിവില്‍; ഒടുവില്‍ ഹിസ്ബുള്‍ ഭീകരന്‍ യുപി എടിഎസിന്റെ പിടിയില്‍

ലക്‌നൗ: 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഹിസ്ബുള്‍ ഭീകരന്‍ ഉത്തര്‍പ്രദേശില്‍ പിടിയില്‍. ഉല്‍ഫത്ത് ഹുസൈന്‍ എന്ന മുഹമ്മദ് സൈഫുല്‍ ഇസ്ലാമിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൊറാദാബാദ് പൊലീസുമായി സഹകരിച്ച് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) ആണ് ഇയാളെ പിടികൂടിയത്.

പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു. പൂഞ്ച് സുരന്‍കോട്ടിലെ ഫസലാബാദില്‍ താമസിക്കുന്ന ഹുസൈനെതിരെ മൊറാദാബാദിലെ കട്ഘര്‍ പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ് അടക്കമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തിരച്ചിലിലായിരുന്നു പൊലീസ്.

ഹിസ്ബുള്‍ മുജാഹിദീന്റെ അംഗമായിരുന്ന ഉല്‍ഫത്ത് ഹുസൈന്‍ 1999 നും 2000 നും ഇടയിലുള്ള കാലയളവില്‍ പാക് അധിനിവേശ കാശ്മീരില്‍ തീവ്രവാദ പരിശീലനം നേടിയിട്ടുണ്ട്. മൊറാദാബാദിലേക്ക് മടങ്ങിയ ശേഷം ഇയാള്‍ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്തിരുന്നു. 2001 ജൂലൈ ഒന്‍പതിനാണ് ഉല്‍ഫത്ത് ഹുസൈനെ ആദ്യം പിടികൂടുന്നത്.

എകെ-47, എകെ-56, രണ്ട് 30-ബോര്‍ പിസ്റ്റളുകള്‍, 12 ഹാന്‍ഡ് ഗ്രനേഡുകള്‍, 39 ടൈമറുകള്‍, 50 ഡിറ്റണേറ്ററുകള്‍, 37 ബാറ്ററികള്‍, 29 കിലോ സ്‌ഫോടക വസ്തുക്കള്‍, 560 ലൈവ് കാട്രിഡ്ജുകള്‍, എട്ട് മാഗസിനുകള്‍ എന്നിവയുള്‍പ്പെടെ വന്‍ ആയുധശേഖരവും ഇയാളില്‍ നിന്ന് അന്ന് കണ്ടെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.