വനിതാ ദിനത്തിൽ ആശാവർക്കർമാർക്ക് ആശ്വാസമായി കെ സി വൈ എം മാനന്തവാടി രൂപത

വനിതാ ദിനത്തിൽ ആശാവർക്കർമാർക്ക് ആശ്വാസമായി കെ സി വൈ എം മാനന്തവാടി രൂപത

മാനന്തവാടി: വനിതാ ദിനത്തോടനുബന്ധിച്ച് കെ സി വൈ എം മാനന്തവാടി രൂപത സംഘടിപ്പിച്ച വനിതാദിനാചരണത്തിൽ എടവക പഞ്ചായത്തിലെ ആശാവർക്കർമാർക്ക് രണ്ട് ദിവസത്തെ വേതനം നൽകി ആദരിച്ചു.

ആശാവർക്കർമാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്നും, വനിതാദിനം വെറും ആഘോഷമാക്കി മാത്രം മാറ്റാതെ, പ്രവർത്തനപരമായ പിന്തുണ നൽകണമെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു.

ശമ്പള വർധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സമര പശ്ചാത്തലത്തിൽ ആശാവർക്കർമാരുടെ ആശങ്ക അകറ്റുന്ന പ്രവർത്തനങ്ങൾക്കാണ് കെ സി വൈ എം മാനന്തവാടി രൂപത നേതൃത്വം നൽകിയത്.

ദ്വാരക ഗുരുകുലം കോളേജിൽ വച്ച് നടന്ന പരിപാടിയിൽ, കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ് ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ചു. ദ്വാരക ഗുരുകുലം കോളേജ് പ്രധാന അധ്യാപകനും വയനാട് ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ ഷാജൻ ജോസ് പരിപാടികൾ ഉദ്ഘാടനം നിർവഹിച്ച അദേഹം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു.

കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, എടവക പി എച്ച് എസ് സി ഡോക്ടർ ഉഷ പി എസ്, രൂപത ആനിമേറ്റർ സി. ബെൻസി, രൂപത ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, മാനന്തവാടി മേഖല അംഗങ്ങളയായ അമ്പിളി സണ്ണി, പോൾ മണിയത്, കാരയ്ക്കാമല യൂണിറ്റ് പ്രസിഡൻ്റ് അലൻ കപ്യാരുമലയിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.