ടെഹ്റാൻ: ഇസ്ലാമിൽ നിന്ന് മതം മാറി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്ന് പേർക്ക് തടവ് ശിക്ഷ വിധിച്ച് ഇറാൻ. ഇസ്ലാമിക് റെവല്യൂഷണറി കോടതിയിലെ ജഡ്ജി ഇമാൻ അഫ്ഷാരിയാണ് ശിക്ഷ വിധിച്ചത്. ഗർഭിണിയായ നർഗസ് നസ്രി, സംഗീതജ്ഞനായ മെഹ്‌റാൻ, അബ്ബാസ് സൂരി എന്നിവർക്കാണ് തടവ് വിധിച്ചത്. നർഗസിന് 16 വർഷവം അബ്ബാസിനD 15 വർഷവും മെഹ്‌റാന് 11 വർഷമാണ് തടവ് അനുഭവിക്കേണ്ടി വരിക.
ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ പ്രചാരണ പ്രവർത്തനങ്ങൾ, പ്രതിപക്ഷ ഗ്രൂപ്പിൽ അംഗമായി തുടങ്ങിയ കുറ്റങ്ങളാണ് മൂവർക്കുമെതിരെ ചുമത്തിയത്.
2024 നവംബറിൽ ടെഹ്‌റാനിലെ ഇവരുടെ വീടുകളിൽ ഇന്റലിജൻസ് ഏജന്റുമാർ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ബൈബിളുകൾ, കുരിശുകൾ, സംഗീതോപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ കണ്ടുകെട്ടിയിരുന്നു. തുടർന്ന് ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ സെക്ഷൻ 209 ലേക്ക് മാറ്റിയിരുന്നു.
ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന ഏഷ്യൻ രാജ്യമാണ് ഇറാൻ. ക്രൈസ്തവ വിശ്വാസം അതിവേഗം വളർന്ന് കൊണ്ടിരിക്കുമ്പോഴും രാജ്യം ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടം ക്രൈസ്തവർക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരായ രക്തരൂക്ഷിതമായ പ്രചാരണം നടത്തിവരികയാണ്. അമേരിക്ക ആസ്ഥാനമായ ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഓപ്പൺ ഡോഴ്സിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഇറാൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.