തൊടുപുഴ: ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ നിന്ന് കണ്ടെത്തി. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാന്‍ഹോളില്‍ മണ്ണിട്ട്മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കേസില്‍ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ തൊടുപുഴ സ്വദേശിയും മറ്റ് രണ്ട് പേര്‍ എറണാകുളം സ്വദേശികളുമാണ്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണില്‍ ഒളിപ്പിച്ചതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ ഗോഡൗണിലേക്കെത്തിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു.
ബിജുവിന്റെ ബിസിനസ് പാര്‍ടണറായ ജോമോന്റെ നിര്‍ദേശപ്രകാരം ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി. വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.