ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. പൈലറ്റുമാര്‍ക്കായി മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കാത്തിരിക്കേണ്ടി വന്നതാണ് വാര്‍ണറെ ചൊടിപ്പിച്ചത്.
'ഞങ്ങള്‍ പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തില്‍ കയറി മണിക്കൂറുകളോളം കാത്തിരുന്നു. വിമാനത്തില്‍ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്'? ഡേവിഡ് വാര്‍ണര്‍ എക്സിലെ പോസ്റ്റില്‍ ചോദിച്ചു.
വാര്‍ണര്‍ക്ക് മറുപടിയുമായി പിന്നീട് എയര്‍ ഇന്ത്യ തന്നെ രംഗത്ത് വന്നു. പ്രിയപ്പെട്ട വാര്‍ണര്‍, ബംഗളൂരുവിലെ മോശം കാലാവസ്ഥ എല്ലാ എയര്‍ലൈനുകളിലും യാത്രാ തടസങ്ങള്‍ക്കും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാല്‍ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാര്‍ പുറപ്പെടാന്‍ വൈകി. നിങ്ങളുടെ കാത്തിരിപ്പിന് നന്ദിയെന്ന് എയര്‍ ഇന്ത്യ എക്‌സില്‍ കുറിച്ചു.
അടുത്തിടെ ഇന്ത്യന്‍-കനേഡിയന്‍ നടി ലിസ റേയും എയര്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരുന്നു. താന്‍ റദ്ദാക്കേണ്ടി വന്ന ടിക്കറ്റിന് മെഡിക്കല്‍ ഇളവ് നിഷേധിച്ചതിനായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് നടി പോസ്റ്റിട്ടത്.
92 വയസുള്ള തന്റെ പിതാവിന് സുഖമില്ലാതിരുന്നതിനാല്‍ യാത്ര റദ്ദാക്കേണ്ടിവന്നുവെന്നും ഒരു ഡോക്ടറുടെ കത്ത് ഉണ്ടായിരുന്നിട്ടും തന്റെ ടിക്കറ്റ് റദ്ദാക്കല്‍ ഫീസ് ഒഴിവാക്കിയില്ലെന്നും അവര്‍ പറഞ്ഞു. വിഷയം പരിശോധിച്ചുവരികയാണെന്നായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.