മൂന്നാമത്തെ സര്‍വ്വേയിലും കേരളത്തില്‍ ഭരണ തുടര്‍ച്ച; തമിഴ്‌നാട്ടില്‍ യുപിഎ, ബംഗാളില്‍ മമത തന്നെ

മൂന്നാമത്തെ സര്‍വ്വേയിലും കേരളത്തില്‍ ഭരണ തുടര്‍ച്ച;  തമിഴ്‌നാട്ടില്‍ യുപിഎ, ബംഗാളില്‍ മമത തന്നെ

കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫ് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി സീ വോട്ടര്‍ സര്‍വ്വേ പ്രവചനം. എല്‍ഡിഎഫ് 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. 47 മുതല്‍ 55 സീറ്റുകള്‍ വരെ യുഡിഎഫിന് പ്രവചിക്കുന്നു. ബിജെപി രണ്ട് സീറ്റില്‍ ജയിച്ചേക്കാമെന്നും ചിലപ്പോള്‍ ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യമായ യുപിഎ അധികാരത്തില്‍ വരുമെന്നും 154 മുതല്‍ 162 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 41 ശതമാനം വോട്ട് വിഹിതമാണ് യുപിഎക്ക് ലഭിക്കുക. എഐഎഡിഎംകെ-ബിജെപി സഖ്യം പരമാവധി 58 മുതല്‍ 66 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

പശ്ചിമ ബംഗാളിലും ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചനം. മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. 294 അംഗ നിയമസഭയില്‍ 148 മുതല്‍ 164 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കും. ബിജെപിക്ക് 92 മുതല്‍ 108 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു.

പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. അസമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നു. ആകെയുള്ള 126 സീറ്റില്‍ ബിജെപി 68-76 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 43-76 സീറ്റുകളും മറ്റുള്ളവര്‍ 5-10 സീറ്റുകള്‍ വരെയും സ്വന്തമാക്കുമെന്നുമാണ് പ്രവചനം.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഏഷ്യാനെറ്റ്- സീഫോര്‍ സര്‍വ്വേയും കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് പ്രവചിച്ചത്. 72 മുതല്‍ 78 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും യുഡിഎഫിന് 59 മുതല്‍ 65 സീറ്റുകള്‍ ലഭിക്കുമെന്നുമായിരുന്നു പ്രവചനം. കോണ്‍ഗ്രസ് നടത്തിയ രഹസ്യ സര്‍വ്വേയിലും എല്‍ഡിഎഫ് ഭരണ തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.