കമ്മ്യൂണിസ്റ്റുകളെ വേണ്ട: യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

കമ്മ്യൂണിസ്റ്റുകളെ വേണ്ട: യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

വാഷിംഗ്ടൺ ഡിസി: പുതിയ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കമ്മ്യൂണിസ്റ്റ് രാജ്യംഗങ്ങൾക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് ഉത്തരവിറക്കി. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ നിന്നോ ഏതെങ്കിലും വിദേശരാജ്യത്തിന്റെ രാഷ്ട്രീയ അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ഉപവിഭാഗത്തിൽ നിന്നോ ഉള്ള കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ ഇനിമുതൽ യുഎസിലേക്ക് കുടിയേറാൻ യോഗ്യരല്ലെന്ന് മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയിലേക്ക് കുടിയേറാനോ അമേരിക്കൻ പൗരത്വം നേടാനോ ആഗ്രഹിക്കുന്ന ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും പുതിയ യുഎസ് സർക്കാർ നയം ബാധിക്കാൻ സാധ്യതയുണ്ട്.  അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികളെ അഭിസംബോധന ചെയ്യുന്നതിനായി യുഎസ് കോൺഗ്രസ് പാസാക്കിയ പോളിസിയുടെ ഭാഗമായാണ് കമ്മ്യൂണിസവും ഏകാധിപത്യ ഭരണവും രാജ്യത്തിന്റെ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തിയത്.  

പുതിയ നയം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉദ്ദേശിച്ചുള്ളതാണ് എന്നാണ് നിഗമനം. അടുത്തിടെ ചൈനയുമായിട്ടുണ്ടായ രൂക്ഷമായ തര്‍ക്കമാണ് ഇത്തരമൊരു നയം യുഎസ് കൈകൊള്ളാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന. അമേരിക്കയും ചൈനയും തമ്മിൽ നടന്നുവരുന്ന നയതന്ത്ര പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ ഈ നിയമഭേദഗതികൾ വഴിതെളിക്കും. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുള്ള തർക്കവും മതന്യൂനപക്ഷങ്ങൾ ക്കെതിരെയുള്ള ചൈനയുടെ നിസ്സഹകരണവും അമേരിക്ക-ചൈന ബന്ധത്തെ സങ്കീർണ്ണമാക്കിയിട്ടുണ്ട് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.