മെല്‍ബണ്‍ രൂപതാ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ സഹോദരി ലീല തോമസ് അന്തരിച്ചു

മെല്‍ബണ്‍ രൂപതാ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ സഹോദരി ലീല തോമസ് അന്തരിച്ചു

ആലുവ: മെല്‍ബണ്‍ സെന്റ് തോമസ് സിറോമലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ സഹോദരിയും പി.ജെ തോമസിന്റെ ഭാര്യയുമായ ലീല തോമസ് അന്തരിച്ചു. 77 വയസായിരുന്നു. സ്വഭവനത്തില്‍ ഇന്നലെ വൈകുന്നേരം 6:10 നായിരുന്നു അന്ത്യം.

സംസ്‌കാര ശുശ്രൂഷ നാളെ (മാര്‍ച്ച് 30 ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3:30 ന് ആലുവ സ്നേഹപുരം സെന്റ് ജോസഫ്‌സ് സീറോ-മലബാര്‍ ദേവാലയത്തിലെ കുടുംബകല്ലറയില്‍.

മക്കള്‍: സജി തോമസ് (ടൊറന്റോ, കാനഡ), ഡോ. സീന തോമസ് (മാണിക്കൊമ്പല്‍ ദേവഗിരി)
മരുമക്കള്‍: റെയ്ന സജി, ഡോ. രാജേഷ് മാനുവല്‍

എറണാകുളം-അങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകയില്‍ പരേതരായ കോലഞ്ചേരി വറിയതിന്റെയും മേരിയുടെയും മകളാണ് ലീല തോമസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.