കന്‍സാസ് : അമേരിക്കയിലെ കൻസാസിലെ കാപ്പിറ്റോൾ മന്ദിരത്തിൽ ഗർഭഛിദ്ര അവകാശങ്ങൾക്കായി സാത്താനികമായ കറുത്ത കുർബാന നടത്തുന്നതിന് നേതൃത്വം നൽകിയ സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തു. കറുത്ത കുർബാനക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ ഒരാളുടെ മുഖത്ത് അടിച്ചതിനെ തുടര്‍ന്നാണ് മൈക്കൽ സ്റ്റുവർട്ട് എന്ന സാത്താനിക ആരാധനയുടെ സംഘാടകനെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതിഷേധക്കാരെ കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് ഗവർണർ ലോറ കെല്ലി വിലക്കിയിരുന്നു. ഗവർണറുടെ ഉത്തരവ് ലംഘിച്ച് കാപ്പിറ്റോളില്‍ പ്രവേശിക്കാനുള്ള തന്റെ ഉദ്ദേശ്യം സ്റ്റുവർട്ട് നിരവധി തവണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കെട്ടിടത്തിൽ പ്രവേശിച്ച് സാത്താനിക പ്രാര്‍ത്ഥനകള്‍ നടത്താനാണ് ഇദേഹം തീരുമാനിച്ചത്. ഇതിന് പോലീസ് തടയിടുകയായിരിന്നു. സ്റ്റുവർട്ടിന്റെ രണ്ട് അനുയായികളും ആക്രമണം നടത്താൻ ശ്രമിച്ചു. അവരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. സാത്താനിസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പൊലീസ് എന്ത് കുറ്റം ചുമത്തുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സാത്താനിക കുർബാനക്കെതിരെ നൂറ് കണക്കിന് ക്രൈസ്തവരും രംഗത്തെത്തിയിരുന്നു. കുർബാനയെ പരിഹസിച്ചുകൊണ്ട് നടത്തിയ കറുത്ത കുർബാനയെ "കത്തോലിക്കാ വിരുദ്ധ മതഭ്രാന്തിന്റെ നിന്ദ്യമായ പ്രവൃത്തി" എന്നാണ് ബിഷപ്പുമാർ വിശേഷിപ്പിച്ചത്. നിയമസഭയുടെ ഇരുസഭകളും കറുത്ത കുർബാനയെ അപലപിച്ചുകൊണ്ട് പ്രമേയങ്ങൾ അംഗീകരിച്ചിരുന്നു.
"സാത്താൻ മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും വരുന്നതായി ബൈബിൾ പറയുന്നു. അതിനാൽ ഒരു രാഷ്ട്രം സാത്താന് സമർപ്പിക്കുമ്പോൾ നമ്മൾ അത് മരണത്തിന് സമർപ്പിക്കുകയാണ്" കൻസാസിലെ കൻസാസ് സിറ്റിയിലെ ക്യൂർ ചർച്ചിലെ പാസ്റ്ററായ ജെറമിയ ഹിക്സ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.