കൊച്ചി: സ്വന്തം അധ്വാനത്തിന്റെ പണം കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമിയായി മുദ്ര കുത്തപ്പെട്ടത് മൂലം ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയുടെ കണ്ണീരിന് കാരണം നിലവിലെ വഖഫ് നിയമമാണെന്നും പുതിയ വഖഫ് നിയമ ഭേദഗതിയെ കേരളത്തിൽ നിന്നുള്ള എം പി മാർ പിന്തുണയ്ക്കണം എന്നും കത്തോലിക്ക കോൺഗ്രസ്.
വഖഫ് നിയമ ഭേദഗതി നടപ്പാക്കാതെ മുനമ്പത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മുനമ്പത്തെ 600 ൽ പരം കുടുംബങ്ങൾക്ക് വേണ്ടി നില കൊള്ളുവാൻ കേരളത്തിലെ ജനപ്രതിനിധികൾക്ക് ബാധ്യത ഉണ്ട് എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. അവർ നീതിക്ക് വേണ്ടി നില കൊള്ളണം. ഈ വിഷയത്തിൽ സഭാ നിലപാടിന് പൂർണ്ണ പിന്തുണ അറിയിക്കുന്നു.
വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമുദായ നിലപാടിന് ഒപ്പം നിൽക്കുന്നവർക്കെതിരെ ഭീക്ഷണി മുഴക്കാനും പിന്തിരിപ്പിക്കാനുമാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കുന്നെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. വഖഫ് ബോർഡിന് ഉള്ള അനിയന്ത്രിതമായ അവകാശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇല്ലാതാക്കണമെന്നും സിവിൽ നിയമപരിധിയിൽ വഖഫ് ബോർഡിനെ കൊണ്ടുവരുന്ന വിധത്തിൽ നിലവിലെ നിയമം പരിഷ്കരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.