തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാർ മുടിമുറിക്കൽ സമരം നടത്തി. രാപകൽ സമരം 50-ാം ദിവസം പിന്നിടുമ്പോഴാണ് മുടിമുറിച്ചുകൊണ്ടുള്ള പ്രതിഷേധം. സമരത്തെ സർക്കാർ നിരന്തരം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് ആശമർ കടുത്ത സമര രീതികളിലേക്ക് കടക്കുന്നത്.
18 വർഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവർത്തിക്കുന്നവരാണ് വേതന വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നതെന്ന് സമരനേതാക്കൾ ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയിൽ സമൂഹത്തിനുതന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി മുന്നേറുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല.
ചർച്ച എന്ന പേരിൽ സമര നേതാക്കളെ വിളിച്ച് സമരം അവസാനിച്ച് പോകാൻ ആവശ്യപ്പെട്ട സർക്കാർ ആശമാരുടെ ആവശ്യങ്ങളെപ്പറ്റി യാതൊരു പ്രതികരണവും നടത്താൻ തയാറായില്ല. സർക്കാർ അറിയിച്ചാൽ ഏത് സമയത്തും സമര നേതൃത്വം ചർച്ചക്ക് തയാറാണ്. അധിക്ഷേപങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെ സമരത്തെ അംഗീകരിക്കാനാണ് സർക്കാർ തയാറാകേണ്ടത് എന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.