മുംബൈ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 27 ശതമാനം അധിക തീരുവ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതലെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 3,000 കോടി ഡോളറിന്റെ (ഏകദേശം 2.5 ലക്ഷം കോടി രൂപ) വരെ കുറവുണ്ടാകാന്‍ ഇതു കാരണമാകുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍.
മൊത്തം ജിഡിപിയുടെ 0.70 ശതമാനം വരുമിത്. 20 ശതമാനത്തിന് മുകളില്‍ വരുന്ന അധികത്തീരുവ ഇന്ത്യന്‍ ജിഡിപിയില്‍ അരശതമാനത്തിലധികം ഇടിവുണ്ടാക്കുമെന്ന് ബ്രോക്കറേജ് കമ്പനിയായ മാക്വറീയും വിലയിരുത്തുന്നു.
അതേസമയം തുടക്കത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടാകാമെങ്കിലും ഇരുരാജ്യങ്ങളും ഉഭയകക്ഷി കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. അധിക തീരുവയുടെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വാണിജ്യ-വ്യവസായ മേഖലയുടെയും കയറ്റുമതി സ്ഥാപനങ്ങളുടെയും അഭിപ്രായം തേടും.
അതേസമയം പകരച്ചുങ്കത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി രാവിലെ വലിയ ഇടിവിലേക്ക് നീങ്ങിയെങ്കിലും തിരിച്ചുകയറി. എങ്കിലും സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. സെന്‍സെക്സ് 322.08 പോയിന്റ് നഷ്ടത്തില്‍ 76,295.36 പോയിന്റില്‍ വ്യാപാരം നിര്‍ത്തി. നിഫ്റ്റിയാകട്ടെ 82.25 പോയിന്റ് കുറഞ്ഞ് 23,250.10 പോയിന്റിലവസാനിച്ചുവെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.