കൊച്ചി: ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതാണ് കുത്തിത്തിരിപ്പെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് കേന്ദ്രമന്ത്രി രോഷാകുലനായത്. 'നിങ്ങളാരാ... ആരോടാണ് ചോദിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമങ്ങള്‍ എന്നാല്‍ ആരാ... ഇവിടുത്തെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. ഏതാ ചാനല്‍?'.
ചാനലിന്റെ പേര് പറഞ്ഞപ്പോള്‍ 'ആ ബെസ്റ്റ്' എന്നായിരുന്നു പ്രതികരണം. ജബല്‍പ്പൂരില്‍ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കും. അതാണല്ലോ പറയേണ്ടതെന്ന പ്രതികരണത്തിന്, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചാല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാന്‍ തീരുമാനിച്ചില്ലേ. അദേഹത്തെ പിടിച്ച് അകത്തിടാന്‍ ശ്രമിച്ചില്ലേ. പാലയൂര്‍ പള്ളി പൊളിക്കാന്‍ വന്നില്ലേ? ക്രിസ്ത്യന്‍ സമൂഹം മുഴുവന്‍ അണിനിരന്നു കഴിഞ്ഞു. അതിന്റെ അങ്കലാപ്പാണ് കോണ്‍ഗ്രസിന്. അല്ലെങ്കില്‍ പിന്നെ ആങ്ങളയും പെങ്ങളും എന്താ പാര്‍ലമെന്റില്‍ വരാതിരുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും സുരേഷ് ഗോപി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.