ജെറുസലേം : ജെറുസലേമിലെ മലയാളികളുടെ ആദ്യ വാട്സ്ആപ്പ് കൂട്ടായ്മയായ ജെറുസലേം മലയാളി അസോസിയേഷൻ (JMA) ഗംഭീരമായ ഓണാഘോഷം 'ഓണപ്പൂരം 2K25' സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 31-ന് ജെറുസലേമിൽ വെച്ച് ഭംഗിയോടെ നടക്കാനിരിക്കുന്ന ഈ ആഘോഷം സമ്പൂർണമായും മലയാളി സംസ്കാരത്തെയും സംസ്‌കാരപരമ്പര്യത്തെയും അണിയിച്ചൊരുക്കുന്ന ആസ്വാദന വേദിയായിരിക്കും.
നാടൻ കലാരൂപങ്ങൾ, ആഘോഷപരിപാടികൾ, ഓണക്കളികൾ, വിശിഷ്ടരായ അതിഥികളുടെ സാന്നിധ്യം, ഓണസദ്യ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്ക് ജെറുസലേം സാക്ഷ്യം വഹിക്കും. ആയിരങ്ങൾക്കായുള്ള ഈ സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മഹോത്സവമായി മാറുമെന്ന് സംഘാടകർ പറയുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലക്കി ഡ്രോയുടെ കൂപ്പൺ പ്രകാശനം, ടെൽ അവിവിൽ വെച്ച് റോണി മൈക്കൽ & റീന ജോൺസൻ ചേർന്ന് നിർവഹിച്ചു. കൂപ്പണുകളുടെ വിതരണം കഴിഞ്ഞ ഞായറാഴ്ച ജെറുസലേമിലെ ജെഎംഎ അംഗങ്ങൾക്ക് ഔദ്യോഗികമായി കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.