'ടെക് കമ്പനികളെ ബാധിക്കുമെന്ന ഭയം'; സ്മാര്‍ട്ട്‌ ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഉയര്‍ന്ന തീരുവയിൽനിന്ന്‌ ഒഴിവാക്കി ട്രംപ്

'ടെക് കമ്പനികളെ ബാധിക്കുമെന്ന ഭയം'; സ്മാര്‍ട്ട്‌ ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഉയര്‍ന്ന തീരുവയിൽനിന്ന്‌ ഒഴിവാക്കി ട്രംപ്

വാഷിങ്ടൺ ഡിസി: തിരച്ചടി തീരുവയിൽ നിന്ന് സ്മാർട്ട്‌ ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക്‌ ഉപകരണങ്ങളെ ഒഴിവാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസ് ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറക്കി. നോട്ടീസിൽ ചൈനയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്മാർട്ട്‌ ഫോണുകൾ, ലാപ്ടോപുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഈ ഇളവ് ബാധകമാണെന്ന് വ്യക്തമാക്കുന്നു.

കമ്പ്യൂട്ടറുകളുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് വില കൂടുന്നത് യുഎസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് രാജ്യത്തെ ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് തന്നെയായിരുന്നു ട്രംപ് ഭരണകൂടം ഏറ്റവുമധികം തീരുവ ചുമത്താന്‍ നിശ്ചയിരുന്നതും. ഏകദേശം 125 ശതമാനം തിരച്ചടി തീരുവ ചുമത്താനാണ് ഭരണകൂടത്തിൻ്റെ തീരുമാനം.

സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ തുടങ്ങിയവയെയും ഉയർന്ന തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപാദനം തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗമായാണ് ഇത്തരം താരിഫ് വർധനവിനെക്കുറിച്ച് ട്രംപ് പരാമർശിച്ചതെങ്കിലും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ വർഷങ്ങളെടുത്തേക്കും. ഇത് യുഎസിലെ ടെക് കമ്പനികൾക്ക് വലിയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.