കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര തിളക്കത്തില്‍ സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ ആദ്യ ചിത്രം സ്വര്‍ഗവും

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര തിളക്കത്തില്‍ സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ ആദ്യ ചിത്രം സ്വര്‍ഗവും

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ഇരട്ടി മധുരമാണ് സ്വര്‍ഗം സിനിമയ്ക്ക് കിട്ടിയ പുരസ്‌കാരമെന്ന് ഡോ. ലിസി കെ.ഫെര്‍ണാണ്ടസ്.

തിരുവനന്തപുരം: 2024 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസി കെ.ഫെര്‍ണാണ്ടസ് ആന്റ് ടീം നിര്‍മിച്ച സ്വര്‍ഗം എന്ന ചിത്രത്തിന് മികച്ച സോദ്ദ്യേശ്യ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

ഗ്രാമീണ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കുടുംബ ചിത്രത്തില്‍ അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, ഉണ്ണി രാജ തുടങ്ങയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡോ. ലിസി കെ. ഫെര്‍ണാണ്ടസിന്റേതാണ് കഥ. സംവിധാനം രജിസ് ആന്റണി. 2024 നവംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച കഥയും അഭിനേതാക്കളുടെ പ്രകടനങ്ങളും ശ്രദ്ധേയമായ ഗാനങ്ങളും കൊണ്ട് ശ്രദ്ധേയമാണ്.

സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്ന എന്ന ലക്ഷ്യവുമായി ഡോ. ലിസി കെ. ഫെര്‍ണാണ്ടസിനൊപ്പം 15 പ്രവാസികള്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആഴ്ചകളോളം വിവിധ രാജ്യങ്ങളിലുള്ള തീയറ്ററുകളില്‍ നിറഞ്ഞോടി.

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ഇരട്ടി മധുരമാണ് സ്വര്‍ഗം സിനിമയ്ക്ക് കിട്ടിയ പുരസ്‌കാരമെന്ന് ഡോ. ലിസി കെ.ഫെര്‍ണാണ്ടസ് പറഞ്ഞു. ആമസോണിലും മനോരമ മാക്‌സിലും സണ്‍ നെക്‌സ്റ്റിലും ഇപ്പോഴും സ്വര്‍ഗം സിനിമയുടെ പ്രയാണം തുടരുന്നു.

വര്‍ഗീസ് തോമസ് (യുഎഇ), രഞ്ജിത്ത് ജോണ്‍ (ഓസ്‌ട്രേലിയ), സിബി മാണി കുമാരമംഗലം (ഇറ്റലി), മാത്യു തോമസ് (യുഎഇ), മനോജ് തോമസ് (യുഎഇ), ജോര്‍ജുകുട്ടി പോള്‍ (ഒമാന്‍), ബേബിച്ചന്‍ വര്‍ഗീസ് (ഓസ്‌ട്രേലിയ), റോണി ജോണ്‍ (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), പിന്റോ മാത്യു (നൈജീരിയ), ജോസ് ആന്റണി (യുഎഇ), വിപിന്‍ വര്‍ഗീസ് (യുഎഇ), ജോണ്‍സണ്‍ പുന്നേലിപറമ്പില്‍ (ഓസ്‌ട്രേലിയ), എല്‍സമ്മ എബ്രാഹാം ആണ്ടൂര്‍ (ഇന്ത്യ), ജോബി തോമസ് മറ്റത്തില്‍ (കുവൈറ്റ്) എന്നിവരാണ് മറ്റ് നിര്‍മാതാക്കള്‍.

സന്തോഷ് വര്‍മ, ഹരിനാരായണന്‍, ബേബി ജോണ്‍ കലയന്താനി എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ബിജിബാല്‍, ജിന്റോ ജോണ്‍, ഡോ. ലിസി കെ ഫെര്‍ണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേര്‍ന്നാണ് അതിമനോഹരമായ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം എസ് ശരവണന്‍, എഡിറ്റര്‍ ഡോണ്‍മാക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡൊമിനിക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തോബിയാസ് പി.കെ. വിതരണം വള്ളുവനാടന്‍ ഫിലിംസ്.

ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ചിത്രമായി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം: അപ്പുറം).

അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (ചിത്രം: സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കല്‍ (ചിത്രം: തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഡോ.ജോര്‍ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, എ. ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ.ജോസ് കെ. മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അവാര്‍ഡുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്ത് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

സമഗ്ര സംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്‌നം പുരസ്‌കാരം ചലച്ചിത്ര നിരൂപണ രംഗത്ത് 50 വര്‍ഷവും എഴുത്ത് ജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് സമ്മാനിക്കും.

സിനിമാ രംഗത്ത് വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.

അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിര്‍മാതാവുമായ സീമ, നിര്‍മാതാവെന്ന നിലയ്ക്ക് മലയാള സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജൂബിലി ജോയ് തോമസ്, അഭിനയ ജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ തലമുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി (സംവിധാനം: എം.സി ജിതിന്‍)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം.സി ജിതിന്‍ (ചിത്രം: സൂക്ഷ്മദര്‍ശിനി)

മികച്ച സഹനടന്‍:
1. സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മര്‍ഡര്‍, സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍)
2. അര്‍ജുന്‍ അശോകന്‍ (ചിത്രം: ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി),

മികച്ച സഹനടി :
1. ഷംല ഹംസ (ചിത്രം: ഫെമിനിച്ചി ഫാത്തിമ)
2. ചിന്നു ചാന്ദ്നി (ചിത്രം: വിശേഷം)

അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
1.ജാഫര്‍ ഇടുക്കി (ചിത്രം: ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി)
2.ഹരിലാല്‍ (ചിത്രം: കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം)
3.പ്രമോദ് വെളിയനാട് (ചിത്രം: തീയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)

മികച്ച ബാലതാരം :
മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റ്യാനോ (ചിത്രം: കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ (ചിത്രം: കലാം സ്റ്റാന്‍ഡേഡ് 5 ബി)

മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ചിത്രം: ഫാമിലി)

മികച്ച ഗാന രചയിതാവ് :
1. വാസു അരീക്കോട് (ചിത്രം: രാമുവിന്റെ മനൈവികള്‍)
2. വിശാല്‍ ജോണ്‍സണ്‍ (ചിത്രം: പ്രതിമുഖം)

മികച്ച സംഗീത സംവിധാനം: രാജേഷ് വിജയ് (ചിത്രം: മായമ്മ)

മികച്ച പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം: സുഖിനോ ഭവന്തു)

മികച്ച പിന്നണി ഗായിക :
1.വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം: അജയന്റെ രണ്ടാം മോഷണം)
2.ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം: സുഖിനോ ഭവന്തു)

മികച്ച ഛായാഗ്രാഹകന്‍: ദീപക് ഡി മേനോന്‍ (ചിത്രം: കൊണ്ടല്‍)

മികച്ച ചിത്രസന്നിവേശകന്‍: കൃഷാന്ത് (ചിത്രം: സംഘര്‍ഷ ഘടന)

മികച്ച ശബ്ദവിഭാഗം: റസൂല്‍ പൂക്കുട്ടി, അരുണവ് ദത്ത, റോബിന്‍ കുഞ്ഞുകുട്ടി(ചിത്രം വടക്കന്‍)

മികച്ച കലാസംവിധായകന്‍: ഗോകുല്‍ ദാസ് (ചിത്രം: അജയന്റെ രണ്ടാം മോഷണം)

മികച്ച മേക്കപ്പ്മാന്‍: ഗുര്‍പ്രീത് കൗര്‍, ഭൂപാലന്‍ മുരളി (ചിത്രം: ബറോസ് ദ് ഗാര്‍ഡിയന്‍ ഓഫ് ട്രെഷര്‍)

മികച്ച വസ്ത്രാലങ്കാരം: ജ്യോതി മദനാനി സിങ് (ചിത്രം: ബറോസ് ദ് ഗാര്‍ഡിയന്‍ ഓഫ് ട്രെഷര്‍)

മികച്ച ജനപ്രിയ ചിത്രം: അജയന്റെ രണ്ടാം മോഷണം (സംവിധാനം: ജിതിന്‍ ലാല്‍)

മികച്ച ബാലചിത്രം:
1.കലാം സ്റ്റാന്‍ഡേഡ് 5 ബി (സംവിധാനം: ലിജു മിത്രന്‍ മാത്യു),
2. സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ (സംവിധാനം: വിനേഷ് വിശ്വനാഥ്)

മികച്ച സ്ത്രീകളുടെ ചിത്രം: ഹെര്‍ (സംവിധാനം: ലിജിന്‍ ജോസ്)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം: ശ്രീജിത്ത് പോയില്‍ക്കാവ്)
,
മികച്ച പരിസ്ഥിതി ചിത്രം:
1.ആദച്ചായി (സംവിധാനം: ഡോ. ബിനോയ് എസ് റസല്‍)
2.ദ ലൈഫ് ഓഫ് മാന്‍ഗ്രോവ് (സംവിധാനം: എന്‍.എന്‍ ബൈജു)

സാമൂഹിക പ്രസക്തിയുള്ള ചിത്രം:
1. പ്രതിമുഖം (സംവിധാനം: വിഷ്ണുവര്‍ധന്‍),
2. ജീവന്‍ (സംവിധാനം: വിനോദ് നാരായണന്‍) 3. ഇഴ (സംവിധാനം: സിറാജ് റേസ)

മികച്ച സോദ്ദ്യേശ്യ ചിത്രം: സ്വര്‍ഗം (സംവിധാനം: റജിസ് ആന്റണി), മഷിപ്പച്ചയും കല്ലുപെന്‍സിലും (സംവിധാനം: എം.വേണുകുമാര്‍),

മികച്ച സംസ്‌കൃത ചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധര്‍മയോദ്ധാ (സംവിധാനം ശ്രുതി സൈമണ്‍ )

മികച്ച അന്യഭാഷാ ചിത്രം:
അമരന്‍ (നിര്‍മ്മാണം: രാജ്കമല്‍ ഇന്റര്‍നാഷനല്‍, സംവിധാനം: രാജ്കുമാര്‍ പെരിയസാമി)

പ്രത്യേക ജൂറി പുരസ്‌കാരം:
സംവിധാനം: ഷാന്‍ കേച്ചേരി (ചിത്രം: സ്വച്ഛന്ദ മൃത്യു)

അഭിനയം:
ഡോ.മനോജ് ഗോവിന്ദന്‍ (ചിത്രം: നജസ്), ആദര്‍ശ് സാബു (ചിത്രം:ശ്വാസം), ശ്രീകുമാര്‍ ആര്‍. നായര്‍ (ചിത്രം: നായകന്‍ പൃഥ്വി),സതീഷ് പേരാമ്പ്ര (ചിത്രം: പുതിയ നിറം)

തിരക്കഥ: അര്‍ച്ചന വാസുദേവ് (ചിത്രം: ഹെര്‍)

മികച്ച നവാഗത പ്രതിഭകള്‍:
സംവിധാനം: ജിന്റോ തോമസ് (ചിത്രം: ഇരുനിറം)
അഭിനയം: നേഹ നസ്നീന്‍ (ചിത്രം ഖല്‍ബ്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.