മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുന്നതായി കരുതുന്നില്ല: ഡോ. വര്‍ഗീസ് ചക്കാലക്കല്‍

മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുന്നതായി കരുതുന്നില്ല: ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്ന് കോഴിക്കോട് രൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. കോടതിക്കപ്പുറം എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് നോക്കണം. പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ക്കാരിന്റെ മൈലേജ് കൂടുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഇന്നലെ പറഞ്ഞിരുന്നു. പിന്തുണയില്‍ പുനര്‍വിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ബില്ലിന് പിന്തുണ നല്‍കിയത്. പക്ഷേ കിരണ്‍ റിജിജു തന്നെ മുന്‍കാല പ്രാബല്യമില്ലെന്ന് പറയുന്നു. അകല്‍ച്ചയുണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കരുത്. വൈകാരികമായ പ്രശ്നമാക്കി എടുക്കരുതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

മുനമ്പത്ത് 610 കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. അവരെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നിലവില്‍ ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആരും കലഹിക്കരുത്. ഭൂമി വഖഫ് അല്ലെന്ന് തെളിയിക്കാന്‍ ഫാറൂഖ് കോളജ് ശക്തമായി ശ്രമിക്കുന്നുണ്ട്. അത് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും ഡോ.വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.