ബെൽമോപാൻ: വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ വെടിവെച്ചുകൊന്ന് സഹയാത്രികൻ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അക്രമി യുഎസ് പൗരനാണ്. മധ്യ അമേരിക്കയിലെ ചെറുരാജ്യമായ ബെലീസിലായിരുന്നു സംഭവം. ഇവിടെ നിന്ന് പുറപ്പെട്ട ചെറുവിമാനത്തിൽ യാത്രക്കാരനായി ചമഞ്ഞ് കയറിയ അക്രമി ഫ്ലൈറ്റ് റാഞ്ചാനായിരുന്നു ശ്രമിച്ചത്. കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് വിമാനയാത്രികരായ മൂന്ന് പേരെ ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു സഹയാത്രികൻ സാഹസികമായി അക്രമിയെ വെടിവച്ച് വീഴ്‌ത്തിയത്.
സാൻ പെഡ്രോയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു ആകസ്മികമായ സംഭവങ്ങൾ അരങ്ങേറിയത്. 49കാരനായ അക്രമി യുഎസ് പൗരനായ അകിന്യേല സാവ ടെയ്ലർ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബെലീസ് കമ്മീഷണർ ചെസ്റ്റർ വില്യംസാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ മനോധൈര്യത്തെയും സമയോചിത ഇടപെടലിനെയും പൊലീസ് കമ്മീഷണർ പ്രശംസിച്ചു.
അക്രമി കത്തിയുമായി വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചത് എങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ യുഎസ് എംബസിയുടെ സഹകരണം തേടുമെന്ന് ബെലീസിലെ അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.