തലശേരി: ബിജെപിക്കെതിരെ വിമര്‍ശനവുമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിരുന്നിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് കണ്ണൂരില്‍ കുരിശിന്റെ വഴി സമാപനത്തില്‍ സംസാരിക്കവേ മാര്‍ പാംപ്ലാനി പറഞ്ഞു.
ജബല്‍പൂരിലും മണിപ്പൂരിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ഡഹാറിലുമെല്ലാം എത്രയോ മിഷണറിമാരെയും വിശ്വാസികളെയും ക്രിസ്ത്യാനിയായതിന്റെ പേരില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയ ഉപദ്രവം ഇപ്പോഴും തുടരുന്നുവെന്നും അദേഹം പറഞ്ഞു.
ദുഖ വെള്ളിയില്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയത് പോലുള്ള പ്രദക്ഷിണങ്ങള്‍ നടത്താന്‍ സാധിക്കാത്ത മറ്റ് സ്ഥലങ്ങളും അനുവാദം ലഭിക്കാത്ത നിരവധി നഗരങ്ങളും ഇന്ത്യയിലുണ്ട്.
ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചുവെന്ന പേരില്‍ നിരവധി പേര്‍ക്ക് അത് നിഷേധിക്കപ്പെടുന്നു. അവരുടെ കണ്ണീര്‍ കാണേണ്ടി വരികയാണെന്നും മതേതരത്വം ഭരണഘടന ഉറപ്പ് തന്നിട്ടും അതിന് സാധിക്കാത്ത അവസ്ഥയാണിന്നെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.