ടീസ്റ്റ സെതല്‍വാദിന് ജാമ്യം: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജി

ടീസ്റ്റ സെതല്‍വാദിന് ജാമ്യം: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജി

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരായ പരാത നടപടികള്‍ക്കായി പേഴ്സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. മുന്‍ പാട്ന ഹൈക്കോടതി ജഡ്ജിയാണ് ഡി.വൈ ചന്ദ്രചൂഡിനെതിരെ പരാതി നല്‍കിയത്. സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായെന്നാണ് പരാതിയിലെ ആരോപണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.

പാട്ന ഹൈക്കോടതി മുന്‍ ജഡ്ജി രാകേഷ് കുമാറാണ് പരാതിക്കാരന്‍. നവംബറില്‍ നല്‍കിയ പരാതിയിലാണ് തുടര്‍ നടപടി. പട്ന ഹൈക്കോടതി ജഡ്ജിയായിരിക്കുകയും ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായി വിരമിക്കുകയും ചെയ്തയാളാണ് ജസ്റ്റിസ് രാകേഷ് കുമാര്‍.
മുന്‍ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക ദുരുപയോഗത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് 2024 നവംബര്‍ എട്ടിനാണ് ജഡ്ജി രാഷ്ട്രപതിക്ക് മുമ്പാകെ പരാതി സമര്‍പ്പിച്ചത്.

സുപ്രീം കോടതിയുടെ വേനല്‍ക്കാല അവധിക്കാലത്ത്, ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി, രണ്ട് പ്രത്യേക ബെഞ്ചുകളുടെ രൂപീകരണത്തില്‍ ഡോ. ഡി.വൈ ചന്ദ്രചൂഡിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കണമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ അഭിസംബോധന ചെയ്ത പരാതിയില്‍ ജസ്റ്റിസ് കുമാര്‍ അഭ്യര്‍ത്ഥിക്കുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റം നേരിടുന്ന ഒരു പ്രതിക്ക് അനാവശ്യമായ ആനുകൂല്യം നല്‍കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അധികാര ദുര്‍വിനിയോഗമാണ് ഈ നടപടികളെന്ന് ജസ്റ്റിസ് കുമാര്‍ തന്റെ പരാതിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.