ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് രണ്‍ധാവ (21) ആണ് കൊല്ലപ്പെട്ടത്.
ഒന്റാറിയോ പ്രോവിന്‍സിലെ ഹാമില്‍ട്ടണ്‍ അപ്പര്‍ ജെയിംസ് സ്ട്രീറ്റിനും സൗത്ത് ബെന്‍ഡ് റോഡിനും സമീപമായിരുന്നു സംഭവം. റോഡില്‍ രണ്ട് കാറുകളിലായി അക്രമി സംഘങ്ങള്‍ പരസ്പരം വെടിവയ്പ് നടത്തിയിരുന്നു.
ഇതിനിടെ ലക്ഷ്യം തെറ്റിയ ബുള്ളറ്റുകളിലൊന്ന് സമീപത്തെ ബസ് സ്‌റ്റോപ്പില്‍ നിന്ന ഹര്‍സിമ്രതിന് ഏല്‍ക്കുകയായിരുന്നു. ജോലിക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്നു ഹര്‍സിമ്രത്. ഗുരുതരമായ പരിക്കേറ്റ പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹാമില്‍ട്ടണിലെ മൊഹാക്ക് കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു. പ്രതികളെ പിടികൂടിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. ഹര്‍സിമ്രതിന്റെ കുടുംബവുമായി ബന്ധപ്പെട്ടെന്നും എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് കുടുംബം പഞ്ചാബ്, കേന്ദ്ര സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി രണ്ട് വര്‍ഷം മുന്‍പാണ് ഹര്‍സിമ്രത് കാനഡയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.