ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ മാറ്റുന്നതിനുള്ള ആലോചന പുരോഗമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മാധ്യമ പ്രവര്‍ത്തകനും സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്.
അധികം വൈകാതെ രാഷ്ട്ര പിതാവിന്റെ ചിത്രം ഇന്ത്യന്‍ നോട്ടുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് അദേഹം പറഞ്ഞു. ഇതിന്റെ ഒന്നാം ഘട്ടം ഇതിനോടകം കഴിഞ്ഞു. ഗാന്ധി ചിത്രത്തിന് പകരമായി ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഒന്ന് രണ്ട് ചിഹ്നങ്ങള്‍ ആണ് പരിഗണിക്കുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാ കളങ്കമാണെന്നും ബ്രിട്ടാസ് പറഞ്ഞു.
മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത് പുതിയ നിയമമായത്.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ' വിബി ജി റാം ജി ' ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞ ഒപ്പിട്ടു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.