പാചക വാതക വില കുതിച്ചുയരുന്നു; ഒപ്പം മോദിയുടെ പഴയ ട്വീറ്റും ചർച്ചയാകുന്നു

പാചക വാതക വില കുതിച്ചുയരുന്നു; ഒപ്പം മോദിയുടെ പഴയ ട്വീറ്റും ചർച്ചയാകുന്നു

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.

2013ല്‍ യു.പി.എ ഭരണകാലത്ത് ​ഗ്യാസ് വില വര്‍ദ്ധനവിനെ പരിഹസിച്ച്‌ മോദി കുറിച്ച്‌ ട്വീറ്റാണ് ഇന്ന് വീണ്ടും ചര്‍ച്ചയാവുന്നത്. 'നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ്' എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്​.

ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ ഇന്ന് കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വീണ്ടും ഉയര്‍ന്നു വന്നത്. 30 ദിവസത്തിനിടെ നാലാം തവണയാണ് പാചകവാതക വില വര്‍ദ്ധിപ്പിക്കുന്നത്. മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ദ്ധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.