ന്യൂഡൽഹി: തമിഴിനെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും മനോഹരവും ജനപ്രിയവുമായ ഭാഷ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ് പഠിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്ന് പ്രസ്താവിച്ചു. മൻ കിബാത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ നീണ്ട വർഷങ്ങളിൽ എന്തെങ്കിലും അദ്ദേഹത്തിന് നഷ്ടമായോ എന്നചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ലോകത്തിലെ ഏറ്റവും പഴയ ഭാഷയായ തമിഴ് പഠിക്കാൻ വേണ്ടത്ര ശ്രമങ്ങൾ നടത്താൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും തമിഴ് സാഹിത്യം മനോഹരമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തന്റെ പ്രതിമാസ മൻ കി ബാത്ത് റേഡിയോ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ ചെറുതും ലളിതവുമായ ഒരു ചോദ്യം പോലും മനസ്സിനെ മഥിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇത്രയും വർഷമായി പ്രധാനമന്ത്രിയായിരുന്നു, ഇത്രയും വർഷമായി മുഖ്യമന്ത്രിയായിരുന്നു. എന്തെങ്കിലും നഷ്ടമായി എന്ന് താങ്കൾക്ക് എപ്പോഴെങ്കിലും തോന്നുന്നുണ്ടോ?” എന്ന അപർണ റെഡ്ഡി യുടെ ചോദ്യമാണ് അദ്ദേഹത്തിന്റെ മനസിനെ മഥിച്ചത്.
ചോദ്യം ലളിതമാണെന്ന് തോന്നിയെങ്കിലും ഉത്തരം ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷയെയും സമ്പന്നമായ സാഹിത്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. തമിഴ് വളരെ മനോഹരമായ ഒരു ഭാഷയാണെന്നും ലോകമെമ്പാടും ഇത് പ്രചാരത്തിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ് സാഹിത്യത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും അതിൽ എഴുതിയിട്ടുള്ള കവിതകളുടെ ആഴത്തെക്കുറിച്ചും ധാരാളം ആളുകൾ വളരെയധികം കാര്യങ്ങൾ പറഞ്ഞിട്ടുള്ളതായി അദ്ദേഹം ഓർമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.