ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി: എണ്ണായിരത്തിലധികം സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രം നീക്കം ചെയ്തു

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി: എണ്ണായിരത്തിലധികം സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രം നീക്കം ചെയ്തു

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'നെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച എണ്ണായിരത്തിലധികം സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു.

യുട്യൂബ് ചാനലുകള്‍ക്കും വെബ് സൈറ്റുകള്‍ക്കും പുറമേ വാര്‍ത്താ ഓണ്‍ലൈനുകളുടെ എക്സ് അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മലയാളത്തില്‍ മക്തൂബ് ഓണ്‍ലൈന്റെ എക്സ് അക്കൗണ്ടും മാധ്യമ പ്രവര്‍ത്തകനായ മാത്യു സാമുവല്ലിന്റെ യുട്യൂബിനുമെതിരെ വാര്‍ത്ത വിതരണ മന്ത്രാലയം നടപടി സ്വീകരിച്ചു.

പ്രമുമ ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയിന്റെ' വെബ്സൈറ്റും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം മാധ്യമ സ്വാതന്ത്രത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്ന് ഇവര്‍ പറയുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടപ്പോള്‍ അഞ്ചല്ല ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവലിന്റെ ചാനലിലൂടെ വ്യാജ പ്രചരണം നടത്തിയത്.

കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ നഷ്ടം എന്നാണ് മാത്യു സാമുവല്‍ പറയുന്നത്. പക്ഷെ ഈ തിരിച്ചടി ഇന്ത്യ സമ്മതിക്കുന്നില്ലെന്നും മാത്യു സാമൂവല്‍ ആരോപിച്ചു.

നിയമ നടപടി ക്രമങ്ങളുടെ ഭാഗമായി മക്തൂബ് മീഡിയയുടെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവെച്ചുവെന്ന് എഡിറ്റോറിയല്‍ ടീം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരം ഒരു അറിയിപ്പ് ലഭിച്ചതായി മക്തൂബ് മീഡിയ വ്യക്തമാക്കി.

ഇന്ത്യയിലെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലുള്ള 8,000 ല്‍ കുറയാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഈ ഉത്തരവുകളോട് വിയോജിപ്പുണ്ടെങ്കിലും അവ പാലിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും എക്‌സ് അധികൃതര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.