പെർത്ത്: പെർത്ത് മലയാളികളെ നൊമ്പരപ്പെടുത്തി അകാലത്തിൽ വേർപിരിഞ്ഞ ഏർലിൻ സോണിയുടെ സംസ്കാരം സെപ്റ്റംബർ 19 ന് സെന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 11.15 മുതൽ 11.45 വരെയും ഉച്ചകഴിഞ്ഞ് 1.45 മുതൽ 2.15 വരെയും പൊതുദർശനം ഉണ്ടായിരിക്കും. 11.45 ന് വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് 3.15 ന് കാറക്കട്ട സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
പെർത്തിലെ ജൂണ്ടന്നയിൽ താമസിക്കുന്ന സോണിയുടെയും ബീനയുടെയും മകളാണ് 21 കാരിയായ ഏർലിൻ സോണി. ഭരണങ്ങാനം തകടിയേല്‍ സ്വദേശിയായ സോണി 15 വര്‍ഷത്തിലേറെയായി ഓസ്‌ട്രേലിയയിലാണ് താമസം. ഒസ്‌ട്രേലിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ ഏർലിൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.സഹോദരിമാര്‍ : എവ്‌ലിന്‍ സോണി, എഡ്ലിന്‍ സോണി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.