ശത്രു ഡ്രോണുകളെ ഞൊടിയിടയില്‍ തകര്‍ക്കും; ഭാര്‍ഗവാസ്ത്ര പരീക്ഷണം വിജയം

ശത്രു ഡ്രോണുകളെ ഞൊടിയിടയില്‍ തകര്‍ക്കും; ഭാര്‍ഗവാസ്ത്ര പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ശത്രു ഡ്രോണുകളെ ഞൊടിയിടയില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഭാര്‍ഗവാസ്ത്ര കൗണ്ടര്‍-ഡ്രോണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്‍പൂര്‍ സീവാര്‍ഡ് ഫയറിങ് റേഞ്ചിലായിരുന്നു സ്വദേശി നിര്‍മിതമായ ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് വികസിപ്പിച്ച കൗണ്ടര്‍-ഡ്രോണ്‍ സംവിധാനത്തിന് ഒന്നിലധികം ഡ്രോണുകളുടെ കൂട്ടത്തോടെ മികച്ച രീതിയില്‍ നേരിടാന്‍ സാധിക്കും.

'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായി, കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഈ സംവിധാനത്തില്‍ പ്രധാനമായും 6-10 കിലോമീറ്റര്‍ ദൂരത്തുള്ള ഡ്രോണുകളെ കണ്ടെത്തി 2.5 കിലോമീറ്റര്‍ അകലത്തില്‍ നശിപ്പിക്കാനുള്ള ശേഷിയുള്ള റഡാറും ഇലക്ട്രോ-ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് (EO/IR) സെന്‍സറുകളുമാണ് ഉള്‍ക്കൊള്ളുന്നത്. ആര്‍മി എയര്‍ ഡിഫന്‍സ് (AAD) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന പരീക്ഷണത്തില്‍, മൂന്ന് റോക്കറ്റ് വിക്ഷേപണങ്ങള്‍ ഒരു ഡബിള്‍ സാല്‍വോ മോഡ് ലക്ഷ്യ എന്നിവ കൃത്യമായി ഭേദിച്ചു.

ഭാര്‍ഗവാസ്ത്ര ഇന്ത്യയുടെ വ്യോമ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക പ്രതിരോധ വ്യവസായത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുന്നു. പുതിയ സംവിധാനം പാകിസ്ഥാന്‍, ചൈന എന്നിവയില്‍ നിന്നുള്ള ഡ്രോണ്‍ ഭീഷണികള്‍ക്കെതിരെ തന്ത്രപരമായ മറുപടിയായി, ഇന്ത്യയുടെ പ്രതിരോധ ശേഷിയില്‍ വലിയ മാറ്റം വരുത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.