ടെക്‌സസിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 80 ആയി; 47 പേരെ കാണാനില്ല; ദുരിത ബാധിതർ‌ക്ക് വേണ്ടി പ്രാർത്ഥിച്ച് ലിയോ പാപ്പ

ടെക്‌സസിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 80 ആയി; 47 പേരെ കാണാനില്ല; ദുരിത ബാധിതർ‌ക്ക് വേണ്ടി പ്രാർത്ഥിച്ച് ലിയോ പാപ്പ

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 80 ആയി. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. 47 പേരെ ഇതുവരെയും കണ്ടെത്താനായില്ല.

ടെക്‌സസില്‍ വീണ്ടും ശക്തമായ മഴ തുടരുകയാണ്. മൂന്നാം ദിവസത്തിലേക്ക് കടന്ന രക്ഷാപ്രവര്‍ത്തനത്തിന് മഴ ഒരു തടസമാണ്. ചെളിമൂടിക്കിടക്കുന്ന നദീതീരങ്ങളില്‍ നിറയെ വിഷപാമ്പുകളും രക്ഷാപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുകയാണ്. കെര്‍ കൗണ്ടിയിലെ ഗ്വാഡലൂപ് നദിക്കരയിലുണ്ടായിരുന്ന കാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യന്‍ ഗേള്‍സ് സമ്മര്‍ ക്യാമ്പില്‍ നിന്ന് കാണാതായ 11 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വത്തിക്കാനില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ലിയോ പതിനാലാമൻ മാര്‍പ്പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ടെക്‌സസിലെ ഗ്വാഡലൂപ്പ് നദിയിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകിച്ച് വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന അവരുടെ പെണ്‍മക്കള്‍ക്കും എന്റെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു’ എന്ന് മാര്‍പാപ്പ പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മിന്നല്‍ പ്രളയമുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ ഗ്വാഡലൂപ്പ് നദിയിലെ ജലം 26 അടി (8 മീറ്റര്‍) ഉയര്‍ന്നു. ഒരുമാസം പെയ്യേണ്ട മഴ ഏതാനും മണിക്കൂറുകൊണ്ട് പെയ്യുകയായിരുന്നു. രാത്രി ഉറക്കത്തിലായിരുന്ന ആളുകളെയാണ് നദി കരകവിഞ്ഞ് കൊണ്ടുപോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.