തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി

തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ എംഡിഎംഎ വേട്ട. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്ന് ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. നാല് പേര്‍ ഡാന്‍സാഫിന്റെ പിടിയിലായിട്ടുണ്ട്.

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. സഞ്ജു എന്നയാളാണ് വിദേശത്ത് നിന്ന് ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം. മറ്റ് മൂന്നുപേര്‍ വിമാനത്താവളത്തിലെത്തിയവരായിരുന്നു.

വിമാനത്താവളം മുതല്‍ തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

പിടിയിലായ പ്രതികള്‍ അടുത്തിടെ വിദേശ സന്ദര്‍ശനം നടത്തിയിരുന്നു. കസ്റ്റംസിന്റെ കയ്യില്‍പ്പെടാതെ ലഹരി എങ്ങനെ പുറത്തെത്തിച്ചു എന്നതിലടക്കം സംശയം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.