സൗദിയിൽ ഇനി സൗദി പൗരന്മാരല്ലാത്തവർക്കും ഭൂമി വാങ്ങാം; നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ

സൗദിയിൽ ഇനി സൗദി പൗരന്മാരല്ലാത്തവർക്കും ഭൂമി വാങ്ങാം; നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിൽ ഇനി സൗദി പൗരന്മാരല്ലാത്തവർക്കും ഭൂമി വാങ്ങാം. വിദേശികൾക്കും റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വാങ്ങാൻ അവസരം നൽകുന്ന തീരുമാനം സൗദി മന്ത്രിസഭ അംഗീകരിച്ചു.

റി​യാ​ദ്, ജി​ദ്ദ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ റി​യ​ൽ എ​സ്​​റ്റേ​റ്റാ​യി​രി​ക്കും പ്ര​ത്യേ​ക മേ​ഖ​ല​ക​ൾ നി​ർ​ദേ​ശി​ക്കു​ക. നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ പ്ര​ത്യേ​ക നി​ബ​ന്ധ​ന​യോ​ടെ വി​ദേ​ശി​ക​ൾ​ക്ക്​ ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും വാങ്ങാം.

വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണങ്ങളുണ്ടാകും. റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ വേ​ണ്ടി​യാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് ​ മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രി മാ​ജി​ദ് അ​ൽ​ഹു​ഖൈ​ൽ പ​റ​ഞ്ഞു.

പൗ​ര​താ​ൽ​പ​ര്യ​വും വി​പ​ണി നി​യ​ന്ത്ര​ണ​വും സംരക്ഷിക്കുന്നതിന് നിയമം സഹായിക്കും. റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ളി​ൽ ​നി​ന്നും നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം രാജ്യത്ത് എത്തുകയും കമ്പനികൾക്ക് ആവശ്യമായ ഭൂ​ല​ഭ്യ​ത ഉ​റ​പ്പി​ക്കു​ക​യു​മാ​ണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്നും മ​ന്ത്രി വ്യക്തമാക്കി.

വി​ദേ​ശി​ക​ൾ​ക്ക്​ ഭൂ​മി വാ​ങ്ങാ​നു​ള്ള നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ ഉടൻ വി​ജ്ഞാ​പ​നം ചെ​യ്യും. ഉടമസ്ഥാവകാശത്തിനുള്ള നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വിശദാംശങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തും

വി​ജ്ഞാ​പ​നം ചെ​യ്ത ശേഷം 180 ദിവസത്തിനുള്ളിൽ ഇസ്​തിലാഅ്​ എന്ന പ്ലാറ്റ്‌ഫോമിൽ ഇത് പ്രസിദ്ധീകരിക്കും. 2026 ജനുവരിയിലാണ് നിയമം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. വി​ദേ​ശ റി​യ​ൽ എ​സ്​​റ്റേ​റ്റ് ഉ​ട​മ​സ്ഥ​ർ​ക്കു​ള്ള നി​യ​മ​ത്തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.