*കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി*
തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പിന്നിലായി. നിലവില്‍ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷന്‍ ബൈജുവിനും.
നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റില്‍ ആദ്യ 100 പേരില്‍ 43 പേര്‍ കേരള സിലബസിലെ വിദ്യാര്‍ഥികളായിരുന്നു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ഇത് 21 ആയി കുറയുകയും ചെയ്തിരുന്നു. കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിങ്കിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പഴയ ഫോര്‍മുല പിന്തുടര്‍ന്ന് പുതിയ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ പുറുത്തുവിട്ടത്. സിങ്കിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെടുകയായിരുന്നു.
എന്‍ജിനീയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ ഫലം ബുധനാഴ്ചയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു ഉത്തരവ്.
പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ലിസ്റ്റ് റദ്ദാക്കിയത്. കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു സിങ്കിള്‍ ബെഞ്ച് ഉത്തരവ്. അതേസമയം കേരള സിലബസുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.