'കീമിന്റെ പുതുക്കിയ ഫലം സന്തോഷം നല്‍കുന്നു'; ഒന്നാം റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ജോഷ്വാ ജേക്കബ്

'കീമിന്റെ പുതുക്കിയ ഫലം സന്തോഷം നല്‍കുന്നു'; ഒന്നാം റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ജോഷ്വാ ജേക്കബ്

തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റില്‍ പ്രതികരിച്ച് ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി ജോഷ്വാ ജേക്കബ് തോമസ്. മുന്‍പത്തെ റാങ്ക് ലിസ്റ്റില്‍ അഞ്ചാമതായിരുന്നു. അന്ന് ഒന്നാം റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ജോഷ്വാ പ്രതികരിച്ചു.

പുതുക്കിയ ഫലം സന്തോഷം നല്‍കുന്നതാണ്. മുന്‍പത്തെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയെല്ലാം അഭിനന്ദിക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. ഇത്തവണത്തെ റാങ്ക് ജേതാക്കളേയും അഭിനന്ദിക്കുന്നു.

എന്നാല്‍ പുതിയ റാങ്ക് ലിസ്റ്റില്‍ ഒന്നാമതാവുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. പക്ഷേ വളരെയേറെ സന്തോഷമുണ്ട്. ആദ്യത്തെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി എന്താകുമെന്നോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ റാങ്കിനെക്കുറിച്ചോര്‍ത്ത് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. വളരെയടുത്ത ദിവസം തന്നെ പുതിയ റാങ്ക് ലിസ്റ്റ് വന്നതില്‍ സന്തോഷമുണ്ട്.

ബോര്‍ഡ് എക്‌സാമിനും കീമിനും പ്രത്യേകം സമയം കണ്ടെത്തിയാണ് പഠിച്ചത്. പ്രതീക്ഷിച്ചത് പോലെത്തന്നെ ഫലം വന്നു. റാങ്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും ജോഷ്വാ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.