തിരുവനന്തപുരം: ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂള്‍ സമയ മാറ്റത്തില്‍ സൗജന്യം കൊടുക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ നടപടി അല്ലെന്നും അദേഹം പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിന് പ്രധാനം. സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവര്‍ സമയം ക്രമീകരിക്കുക എന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്ലീം സമുദായത്തിലെ എ.പി - ഇ.കെ വിഭാഗം സമസ്തകള്‍ രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയം മാറ്റുന്നത് മദ്രസ വിദ്യാഭ്യാസത്തിന് തടസമാകുമെന്നാണ് അവരുടെ പരാതി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല എന്നാണ് സമസ്ത നേതാക്കള്‍ പറയുന്നത്.
സ്‌കൂള്‍ സമയ മാറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി എ.പി സമസ്തയും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്നായിരുന്നു കാന്തപുരം വിഭാഗം ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് സ്‌കൂള്‍ സമയമാറ്റം ആലോചനയില്‍ ഇല്ല എന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.