പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്‌കാരം കഴിഞ്ഞു. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബ വീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി ദേവാലയത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. എല്‍സിയും മറ്റൊരു മകളായ അലീനയും കൊച്ചി മെഡിക്കല്‍ സെന്ററില്‍ ഇപ്പോഴും ചികിത്സയിലാണ്.
കുട്ടികള്‍ പഠിച്ചിരുന്ന കെവിഎം യുപി സ്‌കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സഹപാഠികളും അധ്യാപകും നാട്ടുകാരുമടക്കം നിരവധി ആളുകളാണ് നിറകണ്ണുകളുമായി സഹോദരങ്ങളെ ഒരു നോക്ക് കാണാന്‍ എത്തിയത്.
കുട്ടികളുടെ പിതാവ് മാര്‍ട്ടിന്‍ മരിച്ച് രണ്ട് മാസം കഴിഞ്ഞമ്പോഴാണ് കുട്ടികളെയും മരണം കവര്‍ന്നത്. പിതാവിന്റെ കല്ലറയ്ക്ക് സമീപമാണ് കുട്ടികളെയും അടക്കംചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു എല്‍സി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.