വിടാതെ നിപ: പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ മകനും വൈറസ് ബാധ

വിടാതെ നിപ: പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ മകനും വൈറസ് ബാധ

പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും വൈറസ് ബാധ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് മുപ്പത്തിരണ്ടുകാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച പിതാവിനൊപ്പം ആശുപത്രിയില്‍ സഹായിയായി ഇദേഹമായിരുന്നു ഉണ്ടായിരുന്നത്.

ജൂലൈ 12 നാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ അമ്പത്തെട്ടുകാരന്‍ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് ഇദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് അതേ കുടുംബത്തിലെ മറ്റൊരാള്‍ക്കും
രോഗ ബാധ സ്ഥിരീകരിച്ചത്. മരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉണ്ടായിരുന്ന യുവാവ് നേരത്തെ തന്നെ ഐസൊലേഷനിലായിരുന്നു.

ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍. 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറത്ത് 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് രണ്ട്, തൃശൂരില്‍ ഒരാള്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

ഇതില്‍ 38 പേര്‍ ഹൈ റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ നിരീക്ഷണത്തിലുമുണ്ട്. മലപ്പുറത്ത് 13 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 82 സാംപിളുകള്‍ നെഗറ്റീവായി. പാലക്കാട് 12 പേര്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. അഞ്ച് പേര്‍ ആശുപത്രി വിടുകയും ചെയ്തിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.