റായ്പൂർ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കന്യാസ്ത്രീകളെ ഉടൻ ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് change.org എന്ന സംഘടനയുടെ നേതൃത്വത്തിൽ നിവേദനത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഇതിനോടകം അറുപതിനായിരത്തിലധികം ആളുകൾ നിവേദനത്തിൽ പങ്കാളികളായി. https://chng.it/65hGzpJhgQ ഈ കാണുന്ന ലിങ്ക് ഓപ്പണാക്കി നിങ്ങൾക്കും കന്യാസ്ത്രീകളുടെ അറസ്റ്റിലുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കാം.
മതസ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത ഇന്ത്യൻ സർക്കാർ ഉയർത്തിപ്പിടിക്കണം, മതവിശ്വാസങ്ങളുടെ പേരിൽ വ്യക്തികളെ അന്യായമായി ലക്ഷ്യം വയ്ക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ഇത്തരം സംഭവങ്ങൾ അന്വേഷിക്കാനും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും വിദ്വേഷം പ്രചരിപ്പിക്കുന്നതിനും ഉത്തരവാദികളായവരെ നീതിയുടെ മുന്നിൽ കൊണ്ടുവരാനും കൃത്യമായ നടപടികൾ സ്വീകരിക്കണം.
മതന്യൂനപക്ഷങ്ങളെ തെറ്റായി കുറ്റപ്പെടുത്താൻ ദുരുപയോഗം ചെയ്യാൻ കഴിയുന്ന ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം പോലുള്ള നിലവിലുള്ള നിയമങ്ങളുടെ പരിഷ്കരണവും പരിഗണിക്കേണ്ടതുണ്ട് തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം അവസാനിപ്പിക്കാനും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കാനും എല്ലാ ഇന്ത്യക്കാരും നിവേദനത്തിൽ ഒപ്പിടാനും സംഘടന ആവശ്യപ്പെടുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.