ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ശക്തമായ പ്രതിഷേധം

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ശക്തമായ പ്രതിഷേധം

ചങ്ങനാശേരി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടിയിൽ ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേസിന്റെ അന്വേഷണം എൻ.ഐ.എ കോടതിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കം സംശയാസ്പദമാണെന്നും, ബജറംഗ് ദൾ ഭീഷണിക്കു മുമ്പിൽ മുട്ടുകുത്തിയ നടപടി അപലപനീയമാണെന്നും പ്രവാസി അപ്പോസ്തലേറ്റ് കോർഡിനേറ്റർസ് അറിയിച്ചു.

ഈ പശ്ചാത്തലത്തിൽ ജയിൽ വാസത്തിലുള്ള ബഹുമാനപ്പെട്ട കന്യാസ്ത്രീകളുടെ അടിയന്തര മോചനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഉടൻ ഇടപെടണമെന്ന് ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, അതിരൂപതാ കോഓർഡിനേറ്റർ ഷെവലിയാർ സിബി വാണിയപ്പുരക്കൽ, നാഷണൽ കോർഡിനേറ്റർ റെജി തോമസ്, ഗൾഫ് കോർഡിനേറ്റർ ബിജു മട്ടാഞ്ചേരി എന്നിവരും പ്രതിഷേധം  രേഖപ്പെടുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നിവരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയയ്ക്കാൻ ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലത്തെ ചുമതലപ്പെടുത്തിയതായും ഡയറക്ടർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലിക്കായെത്തിയ മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുകാനെത്തിയ രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജറംഗ് ദൾ പ്രവർത്തകർ തടഞ്ഞു വച്ചത്. തുടർന്ന് മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമാണെന്നും 10 വർഷം വരെ തടവുശിക്ഷക്ക് വിധേയമായ വകുപ്പുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.