ഒരു ജീവൻ രക്ഷിക്കൂ, ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കൂ!
മാനന്തവാടി: സ്വാതന്ത്ര്യം ഒരു ഓർമ്മപ്പെടുത്തലാണ്; ത്യാഗത്തിൻ്റെ, സ്നേഹത്തിൻ്റെ. ഈ ദിനത്തിൽ, രക്തം ദാനം ചെയ്ത് നമുക്കും ആ സ്നേഹത്തിൽ പങ്കുചേരാം. ഒരു ജീവൻ രക്ഷിക്കൂ, ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കൂ. ഈ മഹത്തായ യജ്ഞത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു എന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി അറിയിച്ചു.
ഓഗസ്റ്റ് 15, വ്യാഴാഴ്‌ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ പയ്യമ്പള്ളി സെന്റ് കാതറൈൻസ് പാരിഷ് ഹാളിൽ വച്ചാണ് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെ.സി.വൈ.എം. പയ്യമ്പള്ളി മേഖലയും പയ്യമ്പള്ളി യൂണിറ്റും ആതിഥേയത്വം വഹിക്കും.
നിങ്ങളുടെ ഓരോ തുള്ളി രക്തവും ഒരു ജീവൻ്റെ പ്രാർത്ഥനയുടെ ഉത്തരമാണെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ഓർമിപ്പിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.