'ഡീപോര്‍ട്ട് നൗ, അപ്പീല്‍ ലേറ്റര്‍': വിദേശ കുറ്റവാളികളെ നാടുകടത്തുന്ന ബ്രിട്ടന്റെ ഫാസ്റ്റ് ട്രാക്ക് പട്ടികയില്‍ ഇന്ത്യയും

'ഡീപോര്‍ട്ട് നൗ, അപ്പീല്‍ ലേറ്റര്‍': വിദേശ കുറ്റവാളികളെ നാടുകടത്തുന്ന ബ്രിട്ടന്റെ ഫാസ്റ്റ് ട്രാക്ക് പട്ടികയില്‍ ഇന്ത്യയും

ലണ്ടന്‍: വിദേശ പൗരന്മാരായ കുറ്റവാളികളെ നാടുകടത്താനുള്ള ബ്രിട്ടന്റെ ഫാസ്റ്റ് ട്രാക്ക് പദ്ധതിയായ 'ഡീപോര്‍ട്ട് നൗ, അപ്പീല്‍ ലേറ്ററി'ന്റെ പരിധിയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി. ഇന്ത്യ അടക്കം 23 രാജ്യങ്ങളാണ് പദ്ധതിയുടെ ലിസ്റ്റിലുള്ളത്.

ഇതുപ്രകാരം ബ്രിട്ടീഷ് അധികൃതരുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുന്നതിന് മുന്‍പ് തന്നെ വിദേശ കുറ്റവാളികളെ നാടുകടത്തും. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് വഴി സ്വന്തം രാജ്യത്ത് നിന്നേ ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയൂ.

ആദ്യം എട്ട് രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റ് കുടിയേറ്റവും കുറ്റകൃത്യങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിപുലപ്പെടുത്തുകയായിരുന്നു.

ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, അല്‍ബേനിയ, കാനഡ, ഇന്‍ഡോനേഷ്യ, ലാത്വിയ, ഉഗാണ്ട, സാംബിയ തുടങ്ങി 23 രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. 2024 ജൂലൈ മുതല്‍ 5,200 ഓളം വിദേശികളെ ബ്രിട്ടണ്‍ നാടുകടത്തി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.