രാജ്യ തലസ്ഥാനത്ത് കനത്ത മഴ: ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ ഹുമയൂണ്‍ ടോംബിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു; അഞ്ച് മരണം

രാജ്യ തലസ്ഥാനത്ത് കനത്ത മഴ: ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ ഹുമയൂണ്‍ ടോംബിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു; അഞ്ച് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുന്നതിനിടെ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ (ഹുമയൂണിന്റെ ശവകുടീരം) ഹുമയൂണ്‍ ടോംബിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്.

ശവകുടീരത്തിന്റെ താഴികക്കുടങ്ങളില്‍ ഒന്നിന്റെ ഒരു ഭാഗം തകര്‍ന്ന് വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ ശവകുടീരമാണ് ഡല്‍ഹിയിലെ നിസാമൂദീന് സമീപത്തുള്ള ഈ സ്മാരകം. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇവിടം വിനോദസഞ്ചാരികള്‍ പതിവായി സന്ദര്‍ശിക്കുന്ന ഇടം കൂടിയാണ്.

ചുവന്ന മണല്‍ക്കല്ലുകള്‍ കൂടുതലായി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട് ശവകൂടീരം പേര്‍ഷ്യന്‍ വാസ്തു ശില്പികളായ മിറാക് മിര്‍സ ഗിയാസും മകന്‍ സയ്യിദ് മുഹമ്മദും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തത്. 1569-70 ല്‍ ഹുമയൂണിന്റെ ആദ്യ ഭാര്യയും മുഖ്യ പത്നിയുമായ എമ്പ്രാണി ബേഗ ബീഗമാണ് ശവകുടീരം കമ്മീഷന്‍ ചെയ്തത്. 1993 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഹുമയൂണിന്റെ ശവകുടീരം ഇടം പിടിച്ചിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.