കല്‍പ്പറ്റ: താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. തുടര്‍ച്ചയായി താമരശേരി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ചുരം പാതയില്‍ ഗതാഗതം തടസപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെ ആണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡ് എന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തില്‍ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തേണ്ടി വന്നിരിന്നു. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് തുടര്‍ന്നും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. നിലവില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ് എന്നും കത്തില്‍ പറയുന്നു.
ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച് അപകട സാധ്യത വിലയിരുത്തുന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്കും കണക്ടിവിറ്റിക്കും വേണ്ടി അടിയന്തരമായി വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ബദല്‍ പാത ഒരുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം പരിഗണിക്കണമെന്നും പ്രിയങ്ക കത്തില്‍ ആവശ്യപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.