കെഎസ്ഇബി സര്‍ചാര്‍ജില്‍ വര്‍ധന; സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ കൂടുതല്‍ ഈടാക്കും

 കെഎസ്ഇബി സര്‍ചാര്‍ജില്‍ വര്‍ധന; സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ കൂടുതല്‍ ഈടാക്കും

തിരുവനന്തപുരം: കെഎസ്ഇബി സര്‍ചാര്‍ജില്‍ വര്‍ധന. സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ കൂടുതല്‍ ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ജൂലൈയില്‍ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

ഇതാണ് സെപ്റ്റംബര്‍ മാസം ഈടാക്കുക. ഓഗസ്റ്റില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് ഒന്‍പത് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സര്‍ചാര്‍ജ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.